*കുടുംബ സംഗമവും ജീവൻ രക്ഷാ പദ്ധതിയും*
കാഞ്ഞിരമറ്റം – അമ്പല്ലൂർ 1798 നമ്പർ എസ് എൻ ഡി പി ശാഖ യോഗം ഗുരുജ്ഞാന സ രണിയും കുടുംബ സംഗമവും നടത്തി. നാലു ദിവസം നീണ്ടു നിന്ന പരിപാടി ഇന്നലെ സമാപിച്ചു.
കുടുംബ സംഗമവും ശാഖ നടപ്പിലാക്കുന്ന ജീവൻ രക്ഷ പദ്ധതിയും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളപ്പള്ളി നടേശൻ ഉൽഘാടനം നിർവഹിച്ചു.സാമൂഹ്യനീതി ലഭിക്കണമെങ്കിൽ സമുദായാംഗങ്ങൾ ഒന്നാകണമെന്നും എങ്കിൽ മാത്രമേ നന്നാകാൻ സാധിക്കൂവെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ലാപ്പളി നടേശൻ പറഞ്ഞു. തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ശ്രീ. ഇ. ഡി. പ്രകാശൻ അധ്യക്ഷത വഹിക്കുകയും ശാ ഖായിലെ 50 വയസ്സ് തികച്ച ദാമ്പദിമാരെ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശൻ ആദരിച്ചു. ശാഖയിലെ മുൻ പ്രസിഡന്റ്, സെക്രട്ടറി മാരെ യൂണിയൻ സെക്രട്ടറി ശ്രീ. എസ്. ഡി. സുരേഷ് ആദരിച്ചു.
ശാഖ പ്രസിഡന്റ് ശ്രീ. എ ആർ. മോഹനൻ, വൈസ് പ്രസിഡന്റ് മനോഹരൻ പാന്ധ്യല, നന്ദനൻ കായപുറത്ത്, പി. ആർ. മോഹൻ, ശ്രീമതി. മഞ്ജു മഹേഷ് ബിജു കാരിക്കൽ, കെ. കെ. ശശി, കുമാരി അമൃത പിള്ള എന്നിവർ പ്രസംഗിച്ചു.
പാവപ്പെട്ട അംഗങ്ങൾക്കു ജീവൻ രക്ഷ പദ്ധതിയിൽ വീട് വച്ചു നൽകുവാനുള്ള സ്കീം പ്രഖ്യാപിച്ചു.