കുട്ടിപോലീസിന്റെ കരുത്തറിയിച്ചു പാസ്സിങ് ഔട്ട്‌ പരേഡ്.

 

കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ (VHSE) വിഭാഗം സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ 8 ആമത് ബാച്ചിന്റെ പാസ്സിങ് ഔട്ട്‌ പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. മുള ന്തുരുത്തി പോലീസ് സബ് ഇൻസ്‌പെക്ടർ

സുരേഷ് V T spc പതാക ഉയർത്തി. തുടർന്ന് VHSS പ്രിൻസിപ്പൽ ജയ സി എബ്രഹാം, മുളംത്തുരുത്തി പോലീസ് സബ് ഇൻസ്‌പെക്ടർ സുരേഷ് V T, ആമ്പലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിജു തോമസ് എന്നിവർ പരേഡിന് അഭിവാദ്യം സ്വീകരിച്ചുകൊണ്ട് സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് നടന്ന പാസ്സിങ് ഔട്ട്‌ പരേഡിനു പരേഡ് കമാണ്ടർമാരായ മുഹമ്മദ്‌ സുഹൈൽ, അലീന സിംസൺ എന്നിവർ നേതൃത്തുവും നൽകി. പ്ലാട്ടൂൺ ലീഡർമാരായ അഭിഷേക് സുരേഷ്, അശ്വതി എസ് നായർ എന്നിവർ പ്ലറ്റൂണുകളെ നയിച്ചു . സബ് ഇൻസ്‌പെക്ടർ സുരേഷ് VT പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജു തോമസ് നിയമങ്ങൾ സ്വയം അനുസരിക്കേണ്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഓർമിപ്പിച്ചു. ഇന്നത്തെ തലമുറ ലഹരിക്കെതിരെ പോരാടേണ്ടത്തിന്റെ ആവശ്യക്തയെ കുറിച്ച് സന്ദേശം നൽകി. Spc പദ്ധതിയുടെ ഭാഗമായി 8 കൊല്ലത്തോളം പ്രവർത്തിച്ച അധ്യാപിക ജയ്‌മോൾ തോമസ്, spc യുടെ സാമൂഹിക പ്രേവർത്തനങ്ങൾക്കു നേതൃത്തുവും നൽകിയ PTA പ്രസിഡന്റ്‌ റഫീഖ് കെ എ എന്നിവർക്കുള്ള ഉപഹാരം സബ് ഇൻസ്‌പെക്ടർ സുരേഷ് VT കൈമാറി.

തുടർന്ന് മികച്ച കേഡറ്റുകൾക്കുള്ള പുരസ്‌കാരങ്ങൾ പഞ്ചായത്ത് മെമ്പർ സുഭാഷ് എ പി, സ്കൂൾ കമ്മിറ്റീ മെമ്പർ കുര്യാക്കോസ്, spc pta പ്രസിഡന്റ്‌ സുജിത എന്നിവർ നൽകി. ചടങ്ങിൽ പോലീസ് ഉദ്യോഗസ്ഥരും, ജനപ്രധിനിധികളും അടക്കം നിരവധി പേർ പങ്കെടുത്തു .44 കേഡറ്റുകൾ പാസ്സിങ് ഔട്ട്‌ പരേഡിൽ പങ്കെടുത്തു. Spc കമ്മ്യൂണിറ്റി പോലീസ് ഓഫീസർ നോബി വർഗീസ്, അഡിഷണൽ SI മാരായ ലൈസ, സജിനി M R, ഷീജ P,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷെൻസ് K C, സുജിത് A S എന്നിവർ നേതൃത്യം നൽകി.