കുരുന്നുകളെ വരവേറ്റ് അംഗനവാടി പ്രവേശനോത്സവം

കുലയറ്റിക്കര എട്ടാം വാർഡ് 82-ാം നമ്പർ അംഗനവാടിയിൽ കുട്ടികളെ വരവേറ്റു.അംഗനവാടി അലങ്കരിച്ചും, സ്വാഗതമോതിയും മധുരം നൽകി യുമാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്തംഗം ജെസി ജോയി ഉദ്ഘാടനം ചെയ്തു.’അംഗനവാടി വർക്കർ ത്രേസ്യാ ,ഹെൽപ്പർ ബിന്ദു എന്നിവർ ചേർന്ന് കുട്ടികളെ വരവേറ്റു. വികസന സമിതിയംഗങ്ങളായ എം.എസ്സ്.ഹമീദ്കുട്ടി, എൻ.സി.വേണു.പത്മാക്ഷി, ഉഷാ രവീന്ദ്രൻ, കമല ടീച്ചർ എന്നിവർ സംബന്ധിച്ചു.