
കൂട്ടം റസിഡൻസ് അസോസിയേഷൻ ഓണാഘോഷവും വിദ്യാഭ്യാസ അവാർഡ് ദാനവും സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ കബീർ വാലുമ്മേൽ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങളുടെ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. തുടർന്നു നടന്ന സാംസ്കാരിക സദസ്സിൽ ഓണാഘോഷവും വിദ്യാഭ്യാസ അവാർഡ് ദാനവും അഡ്വ. അനൂപ് ജേക്കബ്(ബഹു . പിറവം M.L.A) ഉത്ഘാടനം ചെയ്തു. ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ബിജു. എം. തോമസ്, മുഖ്യപ്രഭാഷണം നടത്തി.എഡ്രാക്ക് ആമ്പല്ലൂർ മേഖല പ്രസിഡൻ്റ് ശ്രീ കെ.എമുകുന്ദൻ ഓണസന്ദേശം നൽകി.എഡ്രാക്ക് ആമ്പല്ലൂർ മേഖല വൈസ്പ്രസിഡൻ്റ് ശ്രീ പ്രശാന്ത് പ്രഹ്ളാദ്, വാർഡ് മെംബർ ശ്രീ രാജൻ പാണാറ്റിൽ, കൂട്ടം റസിഡൻസ് അസോസിയേഷൻ മേഖലാ പ്രതിനിധി ശ്രീമതി റംലത്ത് നിയാസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി ശ്രീമതി ജബ്ന ഷിയാബ് സ്വാഗതവും ട്രഷറർ ശ്രീ സുധീർ കണിയാംപറമ്പിൽ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും പറുദീസകമ്മ്യൂണിക്കേഷൻ അവതരിപ്പിച്ച ഗാനമേളയും സംഘടിപ്പിച്ചു
