കൃഷി നശിച്ച കർഷകർക്ക് നഷ്ട പരിഹാരം നൽകുക

ആമ്പല്ലൂർ പഞ്ചായത്തിലെ തൊട്ടറ പുഞ്ച പാടശേഖരം, എടക്കാട്ടുവയൽ പഞ്ചായത്തിലെ അയ്യക്കുന്നം, പിറവം മുനിസിപ്പാലിറ്റിയിലെ പിറവം പുഞ്ച എന്നീ പടശേഖരങ്ങളിലെ കർഷകർക്കാണ് വൻ നഷ്ടം ഉണ്ടായത്.

കാലം തെറ്റി പെയ്ത മഴയിൽ ഉണ്ടായ വെള്ളക്കെട്ടു മൂലം കൊയ്ത്തു മെതി യന്ത്രം പാടത്തു ഇറക്കാൻ കഴിയാതെ പോയതാണ് ഇപ്പോൾ ഉണ്ടായ പ്രതിസന്ധിക്ക് കാരണം. കൃഷി നാശം സംഭവിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് കേരള കർഷക സംഘം കൂത്താട്ടുകുളം ഏരിയ കമ്മിറ്റി കൃഷി വകുപ്പിനോട് ആവശ്യപ്പെട്ടു. സമയബന്ധിതമായി ചെറു തൊടുകൾ വീതി കൂട്ടി ആഴം കൂട്ടി നീരോഴുക്ക് സുഗമമാക്കുന്നതിന് പഞ്ചായത്ത് അധികാരികൾ കൂടി തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. യോഗത്തിൽ കർഷക സംഘം ഏരിയ പ്രസിഡന്റ്‌ അനിൽ ചെറിയാൻ അധ്യക്ഷനായി.യോഗം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി ബി രതീഷ് ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ സെക്രട്ടറി ടി കെ മോഹനൻ, ജോ. സെക്രട്ടറി കെ ജി രഞ്ജിത്ത്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി എ അജേഷ്, വി എൻ ഗോപി, കെ കെ സുരേഷ് എന്നിവർ പ്രസംഗിച്ചു. കൃഷി നശിച്ച പാടശേഖ രങ്ങൾ കർഷക സംഘം ഭാരവാഹികളായ ടി കെ മോഹനൻ, കെ ജി രഞ്ജിത്ത്,വി എൻ ഗോപി, പി എ അജേഷ് എന്നിവർ സന്ദർശിച്ചു.