*കെ.എം. മാണിയുടെ ബജറ്റ് അവതരണ ദിനത്തിൽ പ്രതിഷേധം; കേസിൽ എ.എ. റഹീം എം.പിയേയും എം. സ്വരാജിനെയും വെറുതേവിട്ടു*

 

തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവരെയും വെറുതെവിട്ടത്.

 


 

 

 

കെ.എം. മാണിയുടെ ബജറ്റ് അവതരണ ദിനത്തിൽ നിയമസഭയ്ക്ക് പുറത്ത് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം. നേതാക്കളായ എ.എ. റഹീം എം.പിയേയും എം. സ്വരാജിനെയും തിരുവനന്തപുരം ജുഡീഷൽ മജിസ്ട്രേറ്റ്-4 കോടതി വെറുതെവിട്ടു.

 

തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവരെയും വെറുതെവിട്ടത്. പോലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിച്ചു, പൊതുമുതൽ നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് റഹീമിനും സ്വരാജിനുമെതിരെ ചുമത്തിയിരുന്നത്.