കെ.എസ്.യു. അൽ അസർ ലോ കോളേജിന് പുതിയ നേതൃത്വം

തൊടുപുഴ: കെ.എസ്.യു അൽ അസർ ലോ കോളേജിന്റെ യൂണിറ്റ് സമ്മേളനം തൊടുപുഴ രാജീവ് ഭവനിൽ ഒത്ത്കൂടി. കെ എസ് യൂ സംസ്ഥാന കൺവീനർ സെബാസ്റ്റ്യൻ ജോയ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോസുട്ടി, കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് നിതിൻ ലൂക്കോസ്, ജനറൽ സെക്രട്ടറി ജെയിംസ്, വൈസ് പ്രസിഡന്റ് ഗുണശേഖരൻ, ഗൗതം തുടങ്ങിയവർ പ്രസംഗിച്ചു.

 

സ്വാഗത പ്രസംഗം ആസ്നമോൾ അവതരിപ്പിച്ചു. മുൻ യൂണിറ്റ് പ്രസിഡന്റ് ജെസ്ന ആശംസ പ്രസംഗം അവതരിപ്പിച്ചു.

 

ഈ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി അൽ അസർ ലോ കോളേജിന്റെ പുതിയ കെ.എസ്.യു. യൂണിറ്റ് നേതൃത്വം തിരഞ്ഞെടുത്തു. പ്രസിഡന്റായി ഇർഫാൻ റഫീക്ക് തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ഷാമിൽ റഹ്മാൻ, ജനറൽ സെക്രട്ടറിയായി അബ്ദുൽ റഹിമാൻ എന്നിവരേയും തെരഞ്ഞെടുത്തു.

 

ഇർഫാൻ റഫീക്ക്, ആലപ്പുഴയിലെ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഹൈക്കോടതി അഡ്വക്കേറ്റുമായ ഷീന റഫീക്കിൻ്റെ മകൻ ആണ്. അരൂർ മണ്ഡലം മുൻ യു.ഡി.എഫ് ചെയർമാനായ റഫീക്ക് ആണ് പിതാവ്. രാഷ്ട്രീയവും നിയമ വിദ്യാഭ്യാസവുമെന്ന രണ്ടു പാതകളിൽ നിന്നും ഒരു യുവ നേതാവിന്റെ നേതൃത്വത്തിൽ യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം ലഭിക്കുമെന്ന പ്രതീക്ഷയാണ് മുന്നിൽ.