കെട്ടിടം ഇടിഞ്ഞു വീണ് വയോധികന് ദാരുണാന്ത്യം.

അടിമാലി: :,കല്ലാർകുട്ടിയിൽ കെട്ടിടം ഇടിഞ്ഞ് വീണ് വയോധികൻ മരണപ്പെട്ടു . കല്ലാർകുട്ടി സ്വദേശി തുരുത്തേൽ കുട്ടപ്പൻ (80) ആണ് മരണപ്പെട്ടത്. മൂന്ന് ദിവസത്തോളമായി കുട്ടപ്പനെ കാണാതായതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും അന്വേഷണത്തിലായിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് ടൗണിൽ കഴിഞ്ഞ ദിവസം തകർന്ന് വീണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ദുർഗന്ധം വമിയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ തുടർന്ന് അന്വേഷിച്ചപ്പോൾ തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്ക് അടിയിൽ കുടുക്കി കിടക്കുന്ന നിലയിൽഈ യാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അടിമാലിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. (4-6-2025 )

#guardianangelsofidukki #ജാഗ്രതാസേന #safeidukki #വേടൻ #idukkitourism #VeenaGeorge #idukki #RainAlert #WeatherUpdate #KeralaRains