
കേരള വ്യാപാരി വ്യവസായി അരയൻ കാവ് യൂണിറ്റ് നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് ആദരവ് നൽകി. ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് പി.വി. ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ടോമി പറമ്പടിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ പ്രസിഡണ്ട് പി.വി.പ്രകാശൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജെ. രഞ്ജിത്ത്, വൈസ് പ്രസിഡണ്ട് ഷീല സത്യൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.ആർ.ദിലീപ് കുമാർ, ബിനു പുത്തേ ത്ത് മ്യാലിൽ, വി.വി. ജോയി, തങ്കച്ചൻ തനിമ എന്നിവർ സംസാരിച്ചു. അരയൻകാവിൻ്റെ വികസനം സംബന്ധിച്ച രേഖയും യോഗത്തിൽ വെച്ച് ജനപ്രതിനിധികൾക്ക് കൈമാറി.