
കൊച്ചിയുടെ നെല്ലറയായ തോട്ടറപുഞ്ച എറണാകുളം ജില്ലയിലെ ആമ്പല്ലൂർ, എടക്കാട്ടുവയൽ പഞ്ചായത്ത്, കോട്ടയം ജില്ലയിലെ വെള്ളൂർ പഞ്ചായത്തിലുമായി സ്ഥിതിചെയ്യുന്നു. ഏകദേശം 1400 ഏക്കർ വരുന്ന ഒരുപൂ കൃഷി മാത്രം ചെയ്യുകയും 3-4 വിളവ് കിട്ടുകയും ചെയ്യുന്ന പാടശേഖരമാണ്. നാളിതുവരെ ഇതിൻ്റെ മേൽനോട്ട ചുമതലയും നേതൃത്വവും മൈനർ ഇറിഗേഷൻ മുളന്തുരുത്തി ഓഫീസിനാണ്. പുലിമുഖത്തു പെട്ടിയും പറയും സ്ഥാപിക്കുക, വോൾട്ടേജ് ക്ഷാമപരിഹരിക്കുന്നതിനായി ട്രാൻസ്ഫോർമർ സ്ഥാപിക്കുക, മനക്കത്താഴത്ത് ഷട്ടർ സ്ഥാപിക്കുക, ഇതിന്റെയെല്ലാം കേടുപാടുകൾ കാലാകാലങ്ങളിൽ തീർക്കുക, തോടിന് ഇരുവശവും കരിങ്കൽ കെട്ടുകയും നടുതോടുകളിലേയും കൈതോടുകളിലേയും പായൽ വാരൽ ഉൾപ്പെടെ ചെയ്തു വന്നിരുന്നത് മൈനർ ഇറിഗേഷനാണ്.
2 ജില്ല, 2 ബ്ലോക്ക്, 3 പഞ്ചായത്ത് കൃഷിഭവനുകൾ, കെ.എസ്.ഇ.ബി., ഇറിഗേഷൻ, പാടശേഖര സമിതികൾ, കെ.എൽ.ഡി.സി. എന്നിവരെയാകെ കുട്ടിയിണക്കി കൃഷിയിറക്കുന്നതിനു മുമ്പേ മുന്നൊരുക്കപ്രവർത്തനങ്ങൾ കഴിഞ്ഞ 25-30 വർഷക്കാലമായി ഇറിഗേഷൻ മുളന്തുരുത്തി ഓഫീസാണ് നിർവഹിച്ചു വന്നിരുന്നത്.
പൊടുന്നനെ 2026 ജൂൺ 1 ന് അസിസ്റ്റൻ്റ് എക്ലിക്യൂട്ടീവ് എഞ്ചിനീയർ ഇനി മുതൽ മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ ചെയ്യില്ലായെന്നും ഞങ്ങളുടെ ആസ്തിയല്ല എന്നും പറഞ്ഞിരിക്കുകയാണ്. ഇനി അതാതു തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ ചെയ്യണമെന്നാണ് നിർദ്ദേശം.
അപ്രായോഗികമായ ഈ ഉത്തരവ് പിൻവലിച്ച്, കുറെകൂടി കാര്യക്ഷമമായി പ്രവർത്തിച്ച് ഇന്ന് തരിശായി കിടക്കുന്ന പാടശേഖരങ്ങളിലും കൃഷി നടത്തുവാൻ ബന്ധപ്പെട്ട അധികാരികളോട് கேல കർഷകസംഘം കുത്താട്ടുകുളം ഏരിയാകമ്മറ്റി ശക്തിയായി ആവശ്യപ്പെടുകയാണ്. പിറവത്തുവച്ചു ചേർന്ന അടിയന്തിര യോഗത്തിൽ ഏരിയാപ്രസിഡൻ്റ് സ:അനിൽ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഏരിയ സെക്രട്ടറി ടി.കെ. മോഹനൻ, ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റും ഏരിയ വൈസ് പ്രസിഡൻ്റുമായ കെ.ജി. രഞ്ജിത്ത്, കർഷകസംഘം ആമ്പല്ലൂർ വില്ലേജ് സെക്രട്ടറി പി.എ. അജേഷ്, എടക്കാട്ടുവയൽ വില്ലേജ് സെക്രട്ടറി സി.എ. ബാലു വിവാദ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽകർഷകരെ അണിനിരത്തി അതിശക്തമായ സമരം ഉയർത്തി എന്നിവർ പ്രസംഗിച്ചു. കൊണ്ടുവരുവാനും കർഷകസംഘം ഏരിയാകമ്മറ്റി തീരുമാനിച്ചു.