സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ശ്രീനഗറിലെ പഹൽ ഗാമിൽ ഭീകരവാദികൾ വധിച്ച 26 വിനോദസഞ്ചാരികൾക്ക് ആദരാഞ്ജലി അർപ്പിച്ച് ദീപം തെളിക്കലും ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി. കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കമ്മറ്റി ചാലക്കപ്പാറയിൽ സംഘടിപ്പിച്ച ദീപം തെളിച്ച് അനുശോചന ചടങ്ങ് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ.ജോസഫ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഭീകരവിരുദ്ധ പ്രതിജ്ഞ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി ചൊല്ലിക്കൊടുത്തു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, വൈസ് പ്രസിഡണ്ട് ജയശ്രീപത്മാകരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദുസജീവ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബിനു പുത്തേ ത്ത് മ്യാലിൽ, ജലജാമണിയപ്പൻ, മെമ്പർ ജയന്തി റാവു, മഹിളാ കോൺഗ്രസ് ഭാരവാഹികളായ സൈബാ താജുദ്ദീൻ, ലീലാ ഗോപാലൻ, അനു വർഗീസ്. എന്നിവർ സംബന്ധിച്ചു.