ക്രിയേറ്റീവ് അരയങ്കാവിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഏകദിന പ്രസംഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ക്രിയേറ്റീവ് അരയങ്കാവിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഏകദിന പ്രസംഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു 35ൽ അധികം കുട്ടികൾ പങ്കെടുത്ത ക്യാമ്പ് ഏറെ രസകരവും വിജ്ഞാനപ്രദവും ആയിരുന്നു എങ്ങനെ ഒരു സദസിനെ അഭിമുഖീകരിക്കണം ശരീരഭാഷ എങ്ങനെയായിരിക്കണം എന്നിങ്ങനെ നിരവധി കുട്ടികൾക്ക് ആവശ്യമായ വിജ്ഞാനങ്ങൾ പകർന്നു നൽകുന്ന ഒരു ഏകദിന ക്യാമ്പ് ജെസിഐ നാഷണൽ ട്രെയിനർ സുധീർ മേനോൻ നയിക്കുകയും ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു മരങ്ങോലി ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ക്രിയേറ്റീവ് അരയങ്കാവ് പ്രസിഡണ്ട് പൗലോസ് അധ്യക്ഷത വഹിച്ചു മികച്ച രീതിയിൽ ക്യാമ്പിൽ പെർഫോം ചെയ്ത വിദ്യാർത്ഥികൾക്ക് ദേവസ്വം ബോർഡ് മുൻ പ്രിൻസിപ്പാൾ ഡോക്ടർ സി എം കുസുമൻ സർട്ടിഫിക്കറ്റ് നൽകി പ്രോഗ്രാം കോഡിനേറ്റർമാരായ രതീഷ്, സാബു മലയിൽ, സത്യ പാലൻ, ജിൻസൺ ജോസഫ്, വിവേക് എന്നിവർ സംസാരിച്ചു