ക്ഷീരകർഷകർക്ക് പാൽവില വർദ്ധിപ്പിക്കുക, കാലിതീറ്റക്ക് സബ്സിഡി നൽകുക.
കേരള കർഷകസംഘം കൂത്താട്ടുകുളം ഏരിയ ക്ഷീരകർഷക കൺവെൻഷൻ കൂത്താട്ടുകുളം മുൻസിപ്പൽ ചെയർപേഴ്സൺ വിജയാ ശിവൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ക്ഷീരകർഷകനായ സി.എം വാസു അധ്യക്ഷനായി. ക്ഷീരകർഷകർക്ക് ഉള്ള ആനുകൂല്യങ്ങൾ സംബന്ധിച്ച് പാമ്പാക്കുട ബ്ലോക്ക് ഡയറി എക്സ്റ്റൻഷൻ ഓഫീസർ റിനു വർഗീസ് ക്ലാസ്സ് എടുത്തു. ജില്ലയിലെ മികച്ച ക്ഷീരകർഷകനായി ടി ടി വിജയനും ക്ലാസ് എടുത്തു. ആശംസകൾ നേർന്നുകൊണ്ട് കേരള കർഷക സംഘം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ടി കെ മോഹനൻ, സാജു ജോർജ് (പാമ്പാക്കുട ക്ഷീര കർഷക സംഘം പ്രസിഡന്റ് )ജെനു മോഹൻ( ഒലിയപ്പുറം ക്ഷീര സംഘം ) എൻ എം ജോർജ്, ഇ ടി സ്കറിയ,എം ആർ സന്തോഷ്, സ്കറിയ പാമ്പാക്കുട എന്നിവർ പ്രസംഗിച്ചു. ഉപ്പുകണ്ടം ക്ഷീര സഹകരണ സംഘം പ്രസിഡണ്ട് എൻ. കെ ജോസ് സ്വാഗതവും അംബിക തങ്കപ്പൻ നന്ദിയും പറഞ്ഞു.