
കാഞ്ഞിരമറ്റം :- ഫലസ്തീൻ ജനതയെ നിഷ്ഠൂരമായി കൊല ചെയ്യുന്ന ഇസ്രായേലിൻ്റെ കൊടുംക്രൂരതക്കെതിരേ…. അവിടെ ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനതയോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിനായി മുസ്‌ലിം ലീഗ് സംസ്ഥാനകമ്മിറ്റി എറണാകുളം മറൈൻ ഡ്രൈവിൽ 25.9. 2025 ന് സംഘടിപ്പിക്കുന്ന മഹാസമ്മേളന ത്തിൻ്റെയും റാലിയുടേയും പ്രചരണാർത്ഥം കാഞ്ഞിരമറ്റത്ത് വിളംബരജാഥ നടത്തി. മുസ്ലിം ലീഗ് പിറവം മണ്ഡലം കമ്മിറ്റിയാണ് വിളംബര ജാഥ സംഘടിപ്പിച്ചത്.
അരയൻ കാവിൽ നിന്നാരംഭിച്ച ജാഥ പെൻഷനേഴ്സ് ലീഗ് പിറവം മണ്ഡലം ജനറൽ സെക്രട്ടറി കെ. എ. മജീദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പിറവം മണ്ഡലം പ്രസിഡണ്ട് എം.എം. ബഷീർ മദനി അധ്യക്ഷതവഹിച്ചു. ബൈക്കുകളുടെ അകമ്പടിയോടെ ആരംഭിച്ച റാലി ചാലക്കപ്പാറ, ഗാമ ജംഗ്ഷൻ, കാഞ്ഞിരമറ്റം മുസ്ലിം പളളി ജംഗ്ഷൻ,പാറക്കവെളി, പള്ളിയാംതടം, മുടപ്പനാൽ , ഗിരിമാ ജംഗ്ഷൻ, ഇടവട്ടം, പാലുകുന്നു മല , ആമ്പല്ലൂർ കവലകളിൽ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് പിറവം മണ്ഡലം ജനറൽ സെക്രട്ടറി അനസ് ആമ്പല്ലൂർ, സി.എ.അസീസ്, മുഹമ്മദ് ഉക്കാസ് എന്നിവർ റാലിക്ക് നേതൃത്വം നൽകി. സി.ബി. ജമാൽ, പി.എസ്. മുഹമ്മദ് ഉക്കാഷ്, പി.പി. യൂസുഫ്, കെ.എ. നൗഷാദ്, അസീസ് ചാലക്കൽ, ഒ.യു. ഉർഷീദ്, വൈക്കം സുബൈർ , സുൽഫിക്കർ ചാലക്കപ്പാറ, ‘ ഹസ്സൻ കീച്ചേരി, എം.എം.നാസർ തുടങ്ങിയവർ പ്രസംഗിച്ചു.
കാഞ്ഞിരമറ്റം മില്ലുങ്കൽ ജംഗ്ഷനിൽ നടന്ന സമാപനസമ്മേളനം മുസ്‌ലിം ലീഗ് പിറവം മണ്ഡലം പ്രസിഡണ്ട് എം.എം. ബഷീർ മദനി ഉദ്ഘാടനം ചെയ്തു.
