
ഹരിത കേരള മിഷന്റെയും മുളന്തുരുത്തി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ്, ഗൈഡ്സ് യുണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ ചങ്ങാതിക്കൊരു തൈ വിതരണം നടത്തി.പരിപാടി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ ഉത്ഘാടനം നിർവഹിച്ചു.കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന തൈകൾ തങ്ങളുടെ ചങ്ങാതിമാർക്കു കൈമാറി. സ്കൂളിൽ പ്രിൻസിപ്പാൾ ഉല്ലാസ് ജി അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ശാസ്ത്ര സാഹിത്യ പരീക്ഷിത് പ്രവർത്തകർ സ്കൂളിൽ ലൈബ്രറിക് പുസ്തകങ്ങൾ കൈമാറി. വാർഡ് മെമ്പർ ബിനി ഷാജി, പ്രൊഫ. ഗോപാലകൃഷ്ണൻ, രമേഷ് ബാബു, രാജലക്ഷ്മി. വി, കവിത . ടി. യു എന്നിവർ സംസാരിച്ചു. പ്രകൃതി ചികിത്സകൻ ദയാനന്ദൻ അരയങ്കാവ് ആയുർവേദവും പ്രകൃതിയും എന്ന വിഷയത്തിൽ Returning എടുത്തു.