
കാഞ്ഞിരമറ്റം : ചരിത്രപ്രസിദ്ധമായ കാഞ്ഞിരമറ്റം പള്ളി ചന്ദനക്കുടം ഉറൂസ് മതസൗഹാർദ്ദ സമ്മേളനം 13 ചൊവ്വാഴച് വൈകീട്ട് 7ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും . പള്ളി മാനേജർ അബ്ദുൾ ഷുക്കൂർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കല്ലൂർ സുബയർ ബാഖവി, ബിഷപ്പ് ഡോ.മാത്യൂസ് മോർ അന്തിമോസ്, ധർമ്മചൈതന്യ സ്വാമികൾ, കെ.പി.മുഹമ്മദ് തൗഫീക്ക് മൗലവി അൽ ബദരി അൽ ബാഖവി, അഡ്വ.ഫ്രാൻസീസ് ജോർജ് എം.പി, അനൂപ് ജേക്കബ് എം.എൽ.എ.അഡ്വ.കെ.എൻ.സുഗതൻ മുഹമ്മദ് ഇക്ബാൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി.രഞ്ജിത്ത്, എടക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ആർ.ജയകുമാർ, കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ പ്രസിഡണ്ട് അബ്ദുൽസലാം ഇടവട്ടം സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാരായ അജ്മൽ വാലുമ്മൽ, അസീസ് കൊച്ച് കിഴക്കേതിൽ,, സൂപ്പി കളത്തിപ്പടി, ആഘോഷ കമ്മിറ്റി കൺവീനർ കരീം കിഴക്കേടത്ത്മ്യാലിൽ ജോയിൻ കൺവീനർ റഫീഖ് മൂഴിയിൽഴിയിൽ, വാർഡ് മെമ്പർമാരായ സലിം അലി, എം.എസ്സ്.ഹമീദ് കുട്ടി എന്നിവർ സംസാരിക്കും തുടർന്ന് ബുർദ മജ്ലിസ് ,ദു ആ സമ്മേളനം ജനുവരി 14 ന് രാവിലെ 10.30 ന് താഴത്തെ പള്ളിയിലും 11 മണിക്ക് മലേപ്പള്ളിയിലും കൊടികയറ്റൽ രാത്രി ചന്ദനക്കുടം എന്നിവയോടെ സമാപനം.