കോലുമിട്ടായി
എന്ന സിനിമയിലൂടെ കുട്ടികൾക്കുള്ള സിനിമാ വിഭാഗത്തിൽ സംസ്ഥാന അവാർഡിന് അർഹനായ അഭിജിത്ത് അശോകന്റെ പുതിയ ചിത്രമായ ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിനും 8 അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ വിവിധ പുരസ്കാരങ്ങൾ ലഭിക്കുകയും 10 ഫിലിം ഫെസ്റ്റിവലുകളിലേക്ക് , നോമിനേഷൻ നേടുകയും ചെയ്തു. എടക്കാട്ട് വയൽ സർവീസ് സഹകരണ ബാങ്കിലെ അംഗവും മികച്ച സഹകാരിയുമായ ഈ ചലച്ചിത്ര പ്രതിഭ അഭിജിത്ത് അശോകനെ എടക്കാട്ട് വയൽ സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് ഹാളിൽ ചേർന്ന ചടങ്ങിൽ വെച്ച് പ്രശസ്ത നാടക പ്രവർത്തകയും സാഹിത്യകാരിയും അധ്യാപികയുമായ ഷേർലി സോമസുന്ദരം ബാങ്ക് പ്രസിഡന്റ് ജോൺ വർഗീസും ഭരണസമിതി അംഗങ്ങളും ചേർന്ന് ആദരിച്ചു. അതോടൊപ്പം വിദ്യാഭ്യാസ രംഗത്തെ ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നായ പഠനസഹായ വിതരണവും നടന്നു . സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന അപേക്ഷ സമർപ്പിച്ച 200 കുട്ടികൾക്ക് ബാങ്കിന്റെ സാമ്പത്തിക സഹായം നൽകി. പഠനസഹായ വിതരണവും ഷേർലി സോമ സുന്ദരം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോൺ വർഗീസ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം കെ. എ മുകുന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ പി പത്രോസ് നന്ദിയും പറഞ്ഞു. ഭരണസമിതി അംഗം ഗോപിനാഥ് ചിത്രാലയ, എ.പി പ്രബീഷ്, ഉല്ലാസ് ഗോപിനാഥ് ,ശോഭന രാമചന്ദ്രൻ,എൽബി കുര്യാക്കോസ്, രതിഗോപി, ബാങ്ക് സെക്രട്ടറി കെ എ ജയരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു.
♡
Leave a comment