കാഞ്ഞിരമറ്റം : ചാലക്കപ്പാറ മേലോടത് – കുലയറ്റിക്കര റോഡിൽ കാറിനു മുകളിൽ മരം വന്നു പതിച്ച് അപകടം. വലിയവീട്ടിൽ സിജുവിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകട സമയം കാറിൽ സിജുവും ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നു അവർക്ക് പരിക്കുകൾ പറ്റിയിട്ടില്ല. ഇന്ന് രാവിലെ 9:45 ഓടുകൂടിയാണ് അപകടമുണ്ടായത്. കനത്ത മഴയിലും കാറ്റിലും ആമ്പല്ലൂർ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ആമ്പല്ലൂർ പഞ്ചായത്തിന്റെ സംസ്ഥാന പാതയിൽ അപകട ഭീഷണി ഉയർത്തി കൊണ്ടിരിക്കുന്ന മരങ്ങൾ ഇതുവരെ വെട്ടി മാറ്റാതെ പിഡബ്ല്യു ഉദ്യോഗസ്ഥർ അനാസ്ഥ കാണിക്കുകയാണ്. മരങ്ങൾ വെട്ടി മാറ്റാൻ പഞ്ചായത്തും ഫോറസ്റ്റും അനുമതി നൽകിയിട്ടും ബന്ധപ്പെട്ട വകുപ്പ് ഇതുവരെ മരങ്ങൾ വെട്ടി മാറ്റിയിട്ടില്ല .