ചിത്രാ കൾച്ചറൽ സൊസൈറ്റി 44-ാമത് വാർഷികം കൊണ്ടാടി തൃപ്പക്കുടം മഹാദേവ ക്ഷേത്രാങ്കണത്തിൽ വെച്ച് നടത്തപ്പെട്ട സാംസ്കാരിക സമ്മേളനം മാധ്യമ പ്രവർത്തകൻ സണ്ണി ചെറിയാൻ ഉൽഘാടനം ചെയ്തു. , പ്രതിഭാ പുരസ്കാര സമർപ്പണത്തിൽ ക്രിക്കറ്റ് താരം എം.ഡി. നിധീഷ്, സംരംഭകൻ കെ.എസ്.ചന്ദ്രമോഹനൻ, മുതിർന്ന കർഷക തൊഴിലാളി തിരുമച്ചി തുരുത്തിക്കാട്ടിൽ,കഥകളി കലാകാരി മീനാക്ഷി സജി എന്നിവരെ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസും നിർവഹിച്ചു.. കൾച്ചറൽ സൊസൈറ്റി പ്രസിഡണ്ട് കെ.പി.പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി സി.ആർ.ദിലീപ് കുമാർ, കീച്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട് ആർ.ഹരി. സാഹിത്യകാരൻ രാജ് കാഞ്ഞിരമറ്റം, കില റിസോഴ്സ് പേഴ്സൺ കെ.എ.മുകുന്ദൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഭരതനാട്യം, കുച്ചിപ്പുടി, സെമി ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, രാത്രി 9 ന് കൊച്ചിൻ മൻസൂർ അവതരിപ്പിക്കുന്ന ഗാനസന്ധ്യ എന്നിവയും നടന്നു.