
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.ഡി.എഫ് ഉപയോഗിച്ച ‘പോറ്റിയേ കേറ്റിയേ…’ എന്ന പാരഡി ഗാനത്തെ കുറിച്ചുള്ള വിവാദം മുറുകുകയും ഗാനരചയിതാവ് കുഞ്ഞുപ്പിള്ള ഉൾപ്പെടെ നാല് പേർക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലിസ് കേസെടുക്കുകയും ചെയ്തതിന് പിന്നാലെ വിഷയത്തിൽ വൻ ട്വിസ്റ്റ്. ദക്ഷിണേന്ത്യയിലെ പ്രശസ്ത മുസ്ലിം തീർത്ഥാടന കേന്ദ്രമായ നാഗൂർ ദർഗ്ഗയിലെ സൂഫി ഗായകർ പരമ്പരാഗതമായി പാടിവരുന്ന ‘ഏകനേ യാ അല്ലാഹ്…..’ എന്നു തുടങ്ങുന്ന ഭക്തിഗാനത്തിന്റെ ഈണത്തെ മാതൃകയാക്കി പ്രശസ്ത തമിഴ് ഭാഷാ പണ്ഡിതനും കവിയും ഭക്തഗാനരചയിതാവുമായ ഡോ. ഉളുന്തൂർപേട്ട ഷൺമുഖം ആണ് ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്..’ എന്ന ഗാനം രചിച്ചതെന്നാണ് വെളിപ്പെടുത്തൽ.
എഴത്തുകാരൻ പള്ളിക്കോണം രാജീവാണ് വിവാദത്തിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. സ്വാമിയേ അയ്യപ്പാ ഗാനവുംഒരു പാരഡി ഗാനമാണെന്നും രാജീവ് ഇന്നലെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. നാഗൂർ ദർഗയിൽ പതിറ്റാണ്ടുകളായി മുഴങ്ങിക്കേൾക്കുന്ന ഗാനത്തിന്റെ ഈണത്തിൽ ആകൃഷ്ടനായാണ് ജാതിമത വ്യത്യാസമില്ലാതെ അയ്യപ്പഭക്തൻമാർ എത്തിച്ചേരുന്ന ശബരിമലയ്ക്കു വേണ്ടി അതേ ഈണത്തിൽ ഗാനം രചിക്കാൻ ഷൺമുഖം തീരുമാനിച്ചകതെന്നും രാജീവ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പള്ളിക്കോണം രാജീവിൻ്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
‘ഇരുമുടി താങ്കി…’ എന്ന വിരുത്തത്തെ തുടർന്ന് ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്, കല്ലും മുള്ളും കാലുക്ക് മെത്തെ …..’ എന്നു തുടങ്ങുന്ന അയ്യപ്പഭക്തിഗാനവും ഒരു പാരഡിഗാനമാണ്. മറ്റൊരു പാട്ടിന്റെ ഈണത്തെ അനുകരിച്ച് വരികൾ എഴുതുന്ന രീതിയാണ് പാരഡിയുടേത്. ദക്ഷിണേന്ത്യയിലെ പ്രശസ്ത ഇസ്ലാമിക തീർത്ഥാടനകേന്ദ്രമായ നാഗൂർ ദർഗ്ഗയിലെസൂഫി ഗായകർ പരമ്പരാഗതമായി പാടിവരുന്ന ‘ഏകനേ യാ അള്ളാ…..’ എന്നു തുടങ്ങുന്ന ഭക്തിഗാനത്തിന്റെ ഈണത്തെ മാതൃകയാക്കി പ്രശസ്ത തമിഴ് പണ്ഡിതനും കവിയും ഭക്തഗാനരചയിതാവുമായ ഡോ. ഉളുന്തൂർപേട്ട ഷൺമുഖം രചിച്ചതാണ് പള്ളിക്കെട്ട് എന്നു തുടങ്ങുന്ന ഗാനം. ജാതിമതവ്യത്യാസമില്ലാതെ തീർത്ഥാടകസംഘങ്ങളുടെ തിരക്ക് എപ്പോഴുമുള്ള നാഗൂർ ദർഗയിൽ പതിറ്റാണ്ടുകളായി മുഴങ്ങിക്കേൾക്കുന്ന ഗാനത്തിന്റെ ഈണത്തിൽ ആകൃഷ്ടനായാണ് ജാതിമതഎത്തിച്ചേരുന്ന ശബരിമലയ്ക്കു വേണ്ടി
അതേ ഈണത്തിൽ ഗാനം രചിക്കാൻഷൺമുഖം തീരുമാനിച്ചത്.മധുരൈ വീരമണിക്ക് ഈ ഗാനംഎളുപ്പത്തിൽ പാടുവാൻ തമിഴർക്കെല്ലാംചിരപരിചിതമായ ഈ ഈണംസഹായകമായി. ഒരു മുസ്ലിംഭക്തിഗാനത്തിന്റെ ഈണത്തെ പിൻപറ്റിഒരു ഹിന്ദുഭക്തിഗാനം രചിക്കപ്പെട്ടത്യഥാർത്ഥ ഭക്തരിൽ ഗാനത്തോട് ആദരവ്വർദ്ധിപ്പിക്കുമെങ്കിലും മതവൈരംവളർത്തുന്ന വർഗ്ഗീയശക്തികൾക്ക്അടിമപ്പെട്ടവർക്ക് ചിലപ്പോൾ അത്അംഗീകരിക്കാൻ വൈമനസ്യംതോന്നിയെന്നും വരാം. ഹിന്ദുക്കളുടെപാട്ടും കലയും മറ്റുള്ള മതക്കാർഅടിച്ചുമാറ്റുന്നുവെന്ന് പലപ്പോഴുംസോഷ്യൽ മീഡിയയിൽഹിന്ദുത്വതീവ്രവാദികൾപരിഹാസമുയർത്തുന്ന സാഹചര്യത്തിൽഈ അറിവ്അവർക്കൊരുതിരിച്ചടിയുമായിരിക്കും.ഡോ. ഷൺമുഖം തമിഴ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ വ്യക്തിയായിരുന്നു.ദ്രാവിഡ കഴക പ്രസ്ഥാനങ്ങളിൽആകൃഷ്ടനായി പെരിയോർ ഇ.വി രാമസ്വാമി നായ്ക്കരുടെ അനുയായിയായി മാറിയ ഷൺമുഖം ഗണപതിവിഗ്രഹങ്ങളിൽ ചെരുപ്പുമാല ചാർത്തിയുള്ള പ്രക്ഷോഭങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു.
നാസ്തികനിൽനിന്ന് ഭക്തനിലേക്കുണ്ടായ മാറ്റത്തിന് ഒരു മാരകരോഗത്തിൽ നിന്നുള്ള വിമുക്തിയാണ് കാരണമായത്. തുടർന്ന് തമിഴിൽ നാനൂറോളം ഭക്തിഗാനങ്ങൾ അദ്ദേഹം രചിച്ചു. മിക്ക ഗാനങ്ങളും ഏറെ ജനപ്രിയമായി മാറി. ശിർകാഴി ഗോവിന്ദരാജൻ പാടി പ്രശസ്തമാക്കിയ ‘വിനായകനേ വിനൈ തീർപ്പവനേ… ‘ എന്ന ഗാനവും പള്ളിക്കെട്ടിനോടൊപ്പം എടുത്തു പറയേണ്ടതാണ്.
ഒരു ഗാനത്തിൻ്റെ പാരഡിയായി മറ്റൊരു ഗാനം രചിക്കുന്ന രീതി പണ്ടുമുതലേ ഭക്തിഗാനരചനകളിൽ സാധാരണമാണ്. പഴയ കാലത്ത് ജനപ്രിയ സിനിമാഗാനങ്ങളുടെ പാരഡിയായി ഭക്തിഗാനം രചിച്ച് അച്ചടിച്ചുവരുന്ന പാട്ടുപുസ്തകത്തിൽ ‘പ്രസ്തുത സിനിമാഗാനത്തിൻ്റെ മട്ടിൽ’ എന്ന് പാട്ടിന് മുമ്പായി എഴുതിച്ചേർക്കുന്നപതിവുണ്ടായിരുന്നു. അങ്ങനെ നിരവധി പാട്ടുകൾ സന്ധ്യാനാമകീർത്തനങ്ങളായി അമ്മമാർ ഭക്തിയോടെ ചൊല്ലിക്കേൾക്കാറുമുണ്ട്. ഭക്തിഗാനത്തെ പാരഡിയാക്കി കോമഡിപാട്ടുകൾ വരെ പലരും എഴുതിപ്പാടിയിട്ടും കടുത്ത വിമർശനങ്ങളൊന്നുമുണ്ടായിട്ടില്ല. പ്രശസ്ത കോമഡി കാഥികൻ വി.ഡി. രാജപ്പൻ ‘ശങ്കരാ…… പോത്തിനെ തല്ലാതെടാ…..’ എന്ന പാരഡിഗാനം ‘ശങ്കരാ….. നാദശരീരാ പരാ ‘എന്ന ഗാനം ഭക്തിഗാനമേളയിൽ പാടി പേരെടുത്ത ഗായകരും സ്വകാര്യമായി പാടി ആസ്വദിച്ചിട്ടുണ്ടാവും. പലപ്പോഴും നല്ല ആശയസമ്പൂർണ്ണമായ കവിത്വമുള്ള വരികളോടു കൂടിയ ഗാനങ്ങളുടെ ഈണം തമാശ ഉൽപ്പാദിപ്പിക്കുന്നതിനായി നിലവാരം കുറഞ്ഞ വരികളിലേക്ക് സന്നിവേശിപ്പിക്കുന്നതിനെതിരെ വിമർശനങ്ങൾ സ്വാഭാവികമാണ്. എങ്കിലും അതൊക്കെ വൈകാരികമായി പ്രകടിപ്പിക്കുകയോ പാട്ട് പിൻവലിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങൾ വിരളമായിട്ടേ ഉണ്ടായിട്ടുള്ളൂ. ഒരു കാർട്ടൂൺ ആസ്വദിക്കുന്ന സ്പോർട്സ്മാൻ സ്പിരിറ്റിലേ അന്നും ഇന്നും പൊതുസമൂഹം ഇതിനെയൊക്കെ കാണാറുള്ളൂ.
ഈ തെരഞ്ഞെടുപ്പുകാലത്ത് വോട്ട് ലക്ഷ്യമാക്കി ഒരു മുന്നണി പ്രചരിപ്പിച്ച പാട്ടിനെതിരെ എതിർപ്പ് ഉയർത്തിയതിനെ പരിഹാസ്യമായേ കാണാൻ കഴിയൂ. ‘പോറ്റിയേ കേറ്റിയേ…. സ്വർണ്ണം ചെമ്പായ് മാറ്റിയേ…..’ എന്ന പാരഡിഗാനം അയ്യപ്പഭക്തൻമാരുടെ വികാരത്തെ ഇതു വരെ വ്രണപ്പെടുത്തിയതായി തോന്നിയിട്ടില്ല. അങ്ങനെ വ്രണപ്പെടുത്തിയതായി ഉന്നയിച്ച് രാഷ്ട്രീയവിവാദം സൃഷ്ടിക്കാനും അതിലൂടെ എന്തെങ്കിലും നേട്ടം ഉണ്ടാക്കാൻ കഴിയുമോ എന്നു കേസ് കൊടുത്ത തിരുവാഭരണ പാത സാരക്ഷണസമിതിയോ മറ്റാരെങ്കിലുമോ ശ്രമിച്ചാൽ അങ്ങേയറ്റം അപലപനീയമാണ്. അള്ളാഹുവിന്നെ പ്രകീർത്തിച്ചുള്ള സൂഫിഗാനത്തെ കോപ്പിയടിച്ചാണ് ‘പോറ്റിയേ കേറ്റിയേ ‘ എന്ന പാരഡി എഴുതിയത് എന്ന് ആരോപിച്ച് ഏതെങ്കിലും മുസ്ലിംസംഘടനയ്ക്ക് മുന്നോട്ടു വരാവുന്നതാണ്; അങ്ങനെ ഉണ്ടായിട്ടുമില്ല. ഈ പാരഡിയുടെ വരികൾ ഒരു മുസ്ലിമാണ് രചിചത് എന്നത് വിവാദം
അതേസമയം, ഇന്നലെയാണ് തിരുവനന്തപുരം സിറ്റി പോലീസ് വിഷയത്തിൽ കുഞ്ഞുപ്പിള്ളയെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. കൂടാതെ ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവർക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തുകയും ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു എന്നതിൻ്റെ പേരിലാണ് കേസെടുത്തത്. ഗാനരചയിതാവിന്റെ പേര് ജി.പി. കുഞ്ഞബ്ദുള്ള എന്നാണെങ്കിലും, പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പേര് രേഖപ്പെടുത്തിയിരിക്കുന്നത് ‘കുഞ്ഞുപിള്ള’ എന്നാണ്. മതപരമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്ന തരത്തിൽ ഗാനം പ്രചരിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം പ്രകോപനപരമായ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൈബർപ്രചരിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം പ്രകോപനപരമായ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൈബർ വിഭാഗം അറിയിച്ചിട്ടുണ്ട്