ഡോ. ജോർജ്.പി. എബ്രഹാമിനെ നെടുമ്പാശ്ശേരിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു*
ലോക പ്രശസ്ത വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോർജ്.പി. എബ്രഹാമിനെ നെടുമ്പാശ്ശേരിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു.
നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ജി.പി. ഫാം ഹൗസിലാണ് ഞായറാഴ്ച രാത്രി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്
സഹോദരനും മറ്റൊരാൾക്കുമൊപ്പം ഫാം ഹൗസിൽ വൈകിട്ടു ണ്ടായിരുന്നു. പിന്നീട് രാത്രിയോടെ മറ്റ് രണ്ട് പേർ മടങ്ങുകയായിരുന്നു.
മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം നടത്തും
25000 ത്തിലെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നല്കിയിട്ടുണ്ട്.