പ്രകൃതിയുടെ വരദാനമായ തോട്ടറ പുഞ്ചയിൽ അടിഞ്ഞുകൂടിയ ആയിരക്കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് തോട്ടറ പുഞ്ച മനോഹരമാക്കുന്ന പരിശ്രമത്തിലാണ് അരയങ്കാവിലെ ഒരുപറ്റം യുവാക്കൾ.
അരയങ്കാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിയേറ്റീവ് അരയങ്കാവ് നേതൃത്വത്തിൽ ജില്ലയിലെ തന്നെ പ്രധാന ഗ്രാമീണ ടൂറിസം കേന്ദ്രമായ തോട്ടറ പുഞ്ചയിൽ സന്ദർശത്തിനായി നൂറുകണക്കിന് പേരാണ് ദിനംപ്രതി എത്തിച്ചേരുന്നത്, സഞ്ചാരികളും മറ്റുള്ളവരും വലിച്ചെറിയുന്ന വെള്ള കുപ്പികളും സോഫ്റ്റ്‌രിംഗ് കോപ്പികളും അടക്കം ആയിരക്കണക്കിന് കുപ്പികൾ കൊണ്ട് ഈയി പ്രദേശം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരമായി മാറിയിരിക്കുകയാണ്, ഈ സാഹചര്യത്തിലാണ് ക്രിയേറ്റീവ് അരയൻകാവ് നേതൃത്വത്തിൽ വള്ളങ്ങളിലും കയാക്ക് ബോട്ടുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഈ പ്രദേശം മനോഹരമാക്കുന്ന ഉദ്യമം ഏറ്റെടുത്തത്, ആമ്പല്ലൂർ
എടക്കാട്ടുവയൽ പഞ്ചായത്ത് അതിർത്തി പങ്കിടുന്ന ഈ പ്രദേശം എറണാകുളം ജില്ലയുടെ നെല്ലറ കൂടിയാണ്.
ശുചീകരണ പ്രക്രിയയുടെ ഉദ്ഘാടനം എടക്കാട്ടു വയൽ പഞ്ചായത്ത് പ്രസിഡണ്ട് ജയകുമാറും, ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസും സംയുക്തമായി നടത്തുകയും ശുദ്ധീകരണ പ്രക്രിയയിൽ പങ്കാളി ആവുകയും ചെയ്തു.