തോട്ടറ സംസ്കൃത യു.പി.സ്കൂൾ പ്രവേശനോത്സവം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് ഉൽഘാടനം ചെയ്തു.വിദ്യാലയ സമിതി പ്രസിഡണ്ട് പി.കെ.ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.എം.ബഷീർ, പ്രധാന അധ്യാപിക കെ.കെ.ബിജി, ദിവാകരൻ മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളായ സി.ആർ.ദിലീപ് കുമാർ, എം.എസ്സ്.ഹമീദ് കുട്ടി, പി.ടി.എ.പ്രസിഡണ്ട് ശ്രീവത്സൻ ഗോപാൽ, സുനിതാ ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് കലാ പരിപാടികൾ, മധുര വിതരണം എന്നിവയും നടന്നു.