തോട്ടറ സായന്തനം ശ്മശാനം പ്രവർത്തനം നിശ്ചലമായതിനെതിരെ യു.ഡി.എഫ്. ധർണ്ണ

ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെ തോട്ടറയിൽ സ്ഥിതി ചെയ്യുന്ന സായന്തനം പൊതു ശ്മശാനം പ്രവർത്തന രഹിതമായിട്ട് 3 മാസങ്ങൾ പിന്നിട്ടിട്ടും ശ്മശാനം പ്രവർത്തനക്ഷമമാക്കുവാൻ നടപടി സ്വീകരിക്കാത്ത ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നിഷ്ക്രീയത്വത്തിനെതിരെ ആമ്പല്ലൂർ മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ശ്മാശാനത്തിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.മണ്ഡലം യു.ഡി എഫ് ചെയർമാൻ സി.ആർ. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ .ഹരി ഉദ്ഘാടനം ചെയ്തു.

കെ.എസ്.ചന്ദ്രമോഹനൻ ,എം.എം. ബഷീർ, ബിനു പുത്തേത്തു മ്യാലിൽ , എം.എസ്. ഹമീദുകുട്ടി, എൻ സി വേണു, ലീല ഗോപാലൻ, ബിന്ദു സജീവ്, വൈക്കം നസീർ , ബാബു പാറയിൽ, കെ.പി മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.