ദിവ്യ എസ്.അയ്യർക്കെതിരെ അശ്ലീല പരാമർശം ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയെ കോൺഗ്രസിൽ പുറത്താക്കി.വിഴിഞ്ഞം തുറമുഖം എം.ഡി. ദിവ്യ എസ്.അയ്യർ സി.പി.എം.നേതാവ് കെ.കെ.രാഗേഷിനെ പുകഴ്ത്തി സോഷ്യൽ മീഡിയയിൽ നടത്തിയ പ്രസ്താവനയിൽ പ്രതികരിച്ചു കൊണ്ട് ദിവ്യയ്ക്ക് ഔചിത്യബോധമില്ല എന്ന വി എം.സുധീരൻ്റെ ഫേസ്ബുക്ക് കമൻ്റിനു താഴെ എറണാകുളം കാഞ്ഞിരമറ്റം സ്വദേശി ടി.കെ.പ്രഭാകരൻ എന്ന ദളിത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി അശ്ലീലം നിറഞ്ഞ വാക്കുകൾ കൊണ്ട് സ്ത്രീയായ ദിവ്യയെ അപമാനിച്ചത് കോൺഗ്രസ് സംസ്ക്കാരത്തിന് യോചിച്ചതല്ല എന്നു കണ്ടാണ് ഇയാളെ പാർട്ടിയിൽ നിന്ന് സസ്പൻ്റ് ചെയ്തത്. മാപ്പർഹിക്കാത്ത കുറ്റമാണ് ഉണ്ടായതെന്നും.ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സമൂഹത്തിൻ്റെ പല കോണുകളിൽ നിന്ന് ആളുകൾ ആവശ്യപ്പെട്ടിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് മുൻപും ഇയാളെ സസ്പൻ്റ് ചെയ്തിരുന്നു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ പൊതുപ്രവർകരെ സൈബർ ആക്രമണം നടത്തിയതിൻ്റെ പേരിൽ പലരും ആലുവ റൂറൽ എസ്.പി.ക്ക് പരാതി നൽകിയിട്ടുമുണ്ട്.