
കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം നിയോജക മണ്ഡലം കമ്മിറ്റി ദേശീയ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു.
ഗാന്ധിദർശൻ വേദി പിറവം ബ്ലോക്ക് ചെയർമാൻ പ്രശാന്ത് പ്രഹ്ലാദിന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ജെയിംസ് കുറ്റിക്കോട്ടയിൽ യോഗം ഉദ്ഘാടനം ചെയ്തു. _അറിവിന്റെ നിറകുടമായ അധ്യാപകരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ഗാന്ധിയൻ ആശയങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു._*
അധ്യാപകരായ പുഷ്കല ഷണ്മുഖനെയും… ബേബി പൗലോസിനെയും ചടങ്ങിൽ സ്നേഹാദരവ് നൽകി ആദരിച്ചു.
KPGD മുളന്തുരുത്തി ബ്ലോക്ക് രക്ഷാധികാരി റെജി വീരമന അധ്യാപകദിന സന്ദേശം നൽകി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സണ്ണി കണ്ണമ്മേലിൽ, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ബിജു ജോസഫ്, കസ്തൂർബാ ഗാന്ധി ദർശൻ വേദി നിയോജകമണ്ഡലം ചെയർപേഴ്സൺ നിജി ബിജു, ജില്ലാ അംഗം സോദരി സുകുമാരൻ, മണ്ഡലം ചെയർമാൻ സൈബു കുര്യാക്കോസ്, നിഖിൽ മാത്യു, മണ്ഡലം ചെയർപേഴ്സൺ ഷിജി കിപ്സൺ, അംബിക പ്രദീപ്, ഫൗസിയ ഷാജഹാൻ,_ കമ്മറ്റി അംഗങ്ങളായ ഷീല രവീന്ദ്രൻ, ബിന്ദു ശശീന്ദ്രൻ, മൈഫി രാജു, ഷിജി ഷിജു എന്നിവർ സംസാരിച്ചു.