നാശോന്മുഖമായ മുളന്തുരുത്തി പിഡബ്ല്യുഡി ഓഫീസ് കെട്ടിടം പുതുക്കി പണിയുക എൻജിഒ യൂണിയൻ

മുളന്തുരുത്തി: ഏതുനിമിഷവും നിലംപൊത്താവുന്ന തരത്തിൽ ജീർണ്ണിച്ച മുളന്തുരുത്തിയിലെ പിഡബ്ല്യുഡി ഓഫീസ് കെട്ടിടം അടിയന്തരമായി പുനർ നിർമ്മിക്കണമെന്ന് കേരളം എൻജിഒ യൂണിയൻ മുളന്തുരുത്തി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു വില്ലേജ് ഓഫീസ് സബ് രജിസ്ട്രാർ ഓഫീസ് വാട്ടർ അതോറിറ്റി ഓഫീസ് എന്നിവയും ഈ കെട്ടിടത്തിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത് എന്നാൽ അവർ പുതിയ കെട്ടിടങ്ങളിലേക്ക് മാറിയതോടെ പിഡബ്ല്യുഡി ഓഫീസ് മാത്രമാണ് ഇപ്പോൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കരവട്ട കുരിശിൽ ഉള്ള തിരുകൊച്ചി മാർക്കറ്റ് പള്ളിത്താഴത്തുള്ള ബസ്റ്റാൻഡ് ബിൽഡിംഗ്,പഴയ ട്രഷറി ഓഫീസ് എന്നിവയിലൊക്കെ റൂമുകൾ നിലവിലുണ്ട് ഇവിടെ എവിടേക്കെങ്കിലും ഈ ഓഫീസും മാറ്റി സ്ഥാപിക്കണം 100 വർഷത്തിലധികം പഴക്കമുള്ള കെട്ടിടം കാലപ്പഴക്കം കൊണ്ട് ഏത് നിമിഷവും തകർന്നു വീഴാവുന്ന തരത്തിലാണ്. ഇക്കാര്യത്തിൽ അധികാരികൾ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.യൂണിറ്റ് പ്രസിഡണ്ട് പ്രമീള അധ്യക്ഷയായി ജില്ലാ കമ്മിറ്റി അംഗം വിനോദ് വി എൻ ഉദ്ഘാടനം ചെയ്തു യൂണിറ്റ് സെക്രട്ടറി മഹേഷ് ജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചയെ തുടർന്ന് പുതിയ ഭാരവാഹികളായി എലിസബത്ത് (മൈനർ ഇറിഗേഷൻ ) പ്രസിഡണ്ട്, സുനിൽ കെ എം (കൃഷിഭവൻ എടക്കാട്ടുവയൽ ) സെക്രട്ടറി, അഖിൽ വൈസ് പ്രസിഡണ്ട് (ടെക്നിക്കൽ ഹൈസ്കൂൾ) മഹേഷ് ജി ജോയിൻറ് സെക്രട്ടറി (പി എച്ച് സി ആരക്കുന്നം) എന്നിവരെ തിരഞ്ഞെടുത്തു.