നെറ്റ് സീറോ കാർബൺ സ്കൂൾതല ക്ലാസുകളുടെ ഉദ്ഘാടനം നടത്തി

 

സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 92 പഞ്ചായത്തുകളിലും ജില്ലാതലത്തിൽ നാല് പഞ്ചായത്തുകളിലും സംസ്ഥാന സർക്കാർ ഹരിത കേരളം മിഷൻ വഴി നടപ്പിലാക്കുന്ന “നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ” എന്ന പദ്ധതിയുടെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തായ ആമ്പല്ലൂർ പഞ്ചായത്തിൽ സ്കൂൾതല ക്ലാസുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് അധ്യക്ഷത വഹിച്ച് ഹരിതകർമ സേനയും സെന്റ്: ഇഗ്നേഷ്യസ് ഹയർ സെക്കൻഡറി വിദ്യാർത്ഥികളും പങ്കെടുത്ത് സെന്റ്: ഇഗ്നേഷ്യസ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ കൊച്ചിൻ യൂണിവേഴ്സിറ്റി അഡ്വാൻസ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റിസർച്ച് ഡയറക്ടർ ഡോക്ടർ അഭിലാഷ് എസ് ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷൻ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ യു.സുരേഷ്, നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ എസ്. രഞ്ജിനി എന്നിവർ ആമുഖം അവതരിപ്പിച്ചു. ഈ പദ്ധതിയുടെ ഭാഗമായുള്ള അംഗൻജ്യോതി പദ്ധതി പഞ്ചായത്തിൽ നടപ്പിലാക്കി കഴിഞ്ഞു. 28 അംഗനവാടികൾക്കും ഇൻഡക്ഷൻ കുക്കറും വിവിധയിനം പാചക പാത്രങ്ങളും വിതരണം ചെയ്തു. പഞ്ചായത്തിലെ സർക്കാർ സ്ഥാപനങ്ങളുടെ ഊർജ്ജ ഓഡിറ്റും നടത്തിക്കഴിഞ്ഞു. തുടർനടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കുടുംബശ്രീ, റസിഡൻസ് അസോസിയേഷൻ, മറ്റു വിവിധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ വീട്ടുമുറ്റ സദസ്സുകളും സ്ഥാപനതല യോഗങ്ങളും നടന്നുവരികയാണ്. ക്ലാസുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.എം ബഷീർ,ജലജ മണിയപ്പൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. എസ് രാധാകൃഷ്ണൻ, നവകേരളം ബ്ലോക്ക് കോർഡിനേറ്റർ രത്നാ ഭായ് കെ, സിഡിഎസ് ചെയർപേഴ്സൺ കർണ്ണകി രാഘവൻ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കില റിസോഴ്സ് പേഴ്സൺ കെ എ മുകുന്ദൻ നന്ദി പറഞ്ഞു. ചർച്ചയിൽ പങ്കെടുത്തുകൊണ്ട് മെമ്പർമാരായ ബീന മുകുന്ദൻ, ഫാരിസ മുജീബ്, ജയന്തി റാവു രാജ്, ജെസ്സി ജോയ്, അസീന ഷാമൽ, അസിസ്റ്റന്റ് സെക്രട്ടറി സുനിത എസ്, വി ഇ ഓ മാരായ കെ ആർ രാജി, അഭിരാം റിസോഴ്സ് പേഴ്സൺ മാരായ ജലജ റെജി,എ. ഡി യമുന, സെന്റ്: ഇഗ്നേഷ്യസ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രശ്മി എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്യാമ രമേശ് ശുചിത്വ പ്രതിജ്ഞ ചൊല്ലി. എല്ലാ വിദ്യാലയങ്ങളിലും ക്ലാസ്സുകളും വാർഡുകളിൽ 100 വീട്ടുമുറ്റ സദസ്സുകളും ഈ മാസം തന്നെ നടത്തി പൂർത്തീകരിക്കുന്നതിനും തീരുമാനിച്ചു.