ആമ്പല്ലൂർ പഞ്ചായത്ത് 12- വാർഡ് ചാലക്കപ്പാറയിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കളിക്കളത്തിന് 2005 – 10 കാലത്തെ ഭരണ സമിതിയാണ് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് , ബി ഡി സി ചെയർമാൻ , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിലും ദീർഘകാലം പൊതുരംഗത്ത് സംശുദ്ധ രാഷ്ട്രീയ സാന്നിധ്യവുമായിരുന്ന സഖാവ് സി കെ മണിയുടെ പേര് നാമകരണം ചെയ്തത്. എന്നാൽ നിലവിലെ ഭരണസമിതി കളിക്കളത്തെ തുടർച്ചയായി അവഗണിക്കുകയും.സ. സി കെ മണിയുടെ പേരെഴുതിയ ബോർഡും നീക്കം ചെയ്തിരിക്കുകയാണ് . നവീകരണം എന്ന പേരിൽ ചില കാട്ടിക്കൂട്ടലുകൾ നടത്തിയെങ്കിലും പക്ഷേ പേര് പുനസ്ഥാപിച്ചില്ല . പഞ്ചായത്ത് ഭരണസമിതിക്ക് വിവിധ സംഘടനകൾ പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം നിവേദനം നൽകിയിട്ടും പഞ്ചായത്ത് ഭരണസമിതിയിൽ നിരവധി തവണ ഈ കാര്യം ആവശ്യപ്പെട്ടിട്ടും പക്ഷേ നാളിതുവരെ പേര് പുനസ്ഥാപിക്കൽ മാത്രം നടന്നിട്ടില്ല . ഗ്രാമപഞ്ചായത്ത് അധികാരികളും ഭരണസമിതിയും ഇക്കാര്യത്തിൽ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിച്ച് അടിയന്തരമായി , ആമ്പല്ലൂരിന്റെ സ്വകാര്യ അഹങ്കാരം ആയിരുന്ന ‘സഖാവ് സി കെ മണിയുടെ പേര് കളിക്കളത്തിന് പുനസ്ഥാപിക്കണമെന്ന് സിപിഐ(എം) ആവശ്യപ്പെടുന്നു. സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃകയായിരുന്ന സഖാവ് സി കെ മണിയുടെ പേരിനെ പോലും ഭയപ്പെടുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇതിന് ഇനിയും തയ്യാറാകാത്തപക്ഷം ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് സിപിഐ(എം )ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടു..