
ബഡ്സ് സ്കൂൾ ചാലക്കപ്പാറയിൽ രാവിലെ 9. മണിക്ക് നടന്ന ചടങ്ങിൽ ശ്രീമതി. ദീപ പി.ആർ.(വൈസ് പ്രിൻസിപ്പാൾ, സഹോദരൻ അയ്യപ്പൻ മെമ്മോറിയൽ കോളേജ് ഓഫ് എഡ്യുക്കേഷൻ, പൂത്തോട്ട ) ഉദ്ഘാടനം ചെയ്തു. മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉത്ഘാടനം ശ്രീ. എം.എസ്. ഹമീദ് കുട്ടി. (8 ാം വാർഡ് മെമ്പർ ആമ്പല്ലൂർ ഗ്രമപഞ്ചായത്ത് ) നിർവ്വഹിച്ചു.
ഡോ.അനൂപ് കുമാറിന്റെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. ശ്രീമതി.ബിനി ജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി. രമ വിജയൻ , ശ്രീമതി:അമ്മിണിയമ്മ കലൂർ, ശ്രീ. റെജി സി.ആർ, ശ്രീ. നാസർ പാഴുവേലി, ശ്രീ. പ്രശാന്ത് കുമാർ , ശ്രീ. മോഹൻ കുമാർ , ശ്രീ. ടി.കെ. ബിജു, ശ്രീ.സുരേഷ് കുമാർ , തുടങിയവർ സംസാരിച്ചു. തുടർന്ന് നടന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ ആരോഗ്യ മേഖലയിൽ വിവിധ ഡിപ്പാർട്ട്മെന്റുകളെ ഏകോപിപ്പിച്ച് നടന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ ബഹുജന പങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു.