പുഞ്ചപ്പാടം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തതിൽ “ഹരിതാഭം . മാലിന്യമുക്തം എന്റെ നാട്” എന്ന ക്യാമ്പയിൻ
2024 ഒക്ടോബർ 2 മുതൽ 2025 മാർച്ച് 30 വരെ നടപ്പിലാക്കുകയാണ് .
ഈ ക്യാമ്പയിന്റെ ഭാഗമായ മേഖലാ കൂട്ടായ്മ
ഗ്രൂപ് – 1ന്റെ യും ഗ്രൂപ്പ് 4 ന്റെ യും പരിധിയിൽ വരുന്ന
റോഡുകൾ
പൊതുഇടങ്ങൾ എന്നിവ ബഹുജന പങ്കളിത്ത്വത്തോടെ ശുചീകരിച്ചു. രാവിലെ 10 മണിക്ക് ഗ്രൂപ്പ് – 1 ന്റെ മേഖലാ ടീം.ലീഡർ ശ്രീമതി ശാലിനി ബിജുവും വൈകിട്ട് 3.30 ന് ഗ്രൂപ്പ് 4ന്റെ ടീം. ലീഡർ ശ്രീമതി സരസ്വതി സത്യനും ശുചീകരണ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു. റസിസൻസ് മേഖലയിൽ ഉൾപ്പെടുന്ന തൃപ്പക്കുടത്ത് നിന്ന് ഒലിപ്പുറം പോവുന്ന മഹാത്മ അയ്യകാളി റോഡിന്റെ തുടക്ക പ്രദേശം, പാഴുവേലി താഴം – കൊല്ലംതടം റോഡ്, ധർമ്മ കുഴി റോഡ് എന്നിവ ശുചീകരിച്ചു.