പെരുമ്പളത്ത് ഓണച്ചന്ത ആരംഭിച്ചു പെരുമ്പളം കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ഗ്രാമപഞ്ചായത്ത് കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന കർഷക ചന്ത പെരുമ്പളത്ത് ആരംഭിച്ചു കർഷകരിൽ നിന്നും മാർക്കറ്റ് വിലയേക്കാൾ 10% അധികം തുകയ്ക്ക് സംഭരിക്കുന്ന പച്ചക്കറികളും ഉത്പന്നങ്ങളും 30% കുറഞ്ഞ വിലക്കാണ് ഉപഭോക്താക്കൾക്ക് ചന്ത വഴി ലഭ്യമാക്കുന്നത്. ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് വി വി ആശ നിർവഹിച്ചു പ്രസിഡണ്ട് ദിനേശ് ദാസ് അധ്യക്ഷനായി. ആദ്യ വിൽപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന കുമാരി ടീച്ചർ പി.ജി. ജനാർദ്ദനന് നൽകി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉമേഷ് , ജബീഷ്, ഷൈലജ ശശികുമാർ , എം എൻ ജയകരൻ അസിസ്റ്റന്റ് കൃഷി ഓഫീസർ ജെ ആർ ഗണേഷ്, കൃഷി അസിസ്റ്റൻറ് സുനിൽ കെ എം , കാർഷിക വികസന സമിതി അംഗങ്ങൾ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.കൃഷി ഓഫീസർ വർഷ ബാബു സ്വാഗതം പറഞ്ഞു