പ്രകൃതിയെ പച്ചപുതപ്പി ക്കാൻ ഒരുങ്ങി കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ്

പരിസ്ഥിതി ദിനാചരണവും – വൃക്ഷവൽക്കരണ ക്യാ മ്പയിനുമായി കുട്ടികളോടൊപ്പം PTA യും. ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തും സെൻ്റ് ഇഗ്‌നേഷ്യസ് VHS പി.ടി.എ.യും സംയുക്തമായി NSS, SPC, NCC, സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച വൃക്ഷവൽക്കരണ ക്യാ മ്പയിനു തുടക്കമായി. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ശ്രീ കെ.എ റഫീഖിൻ്റെ അദ്ധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ കൂടിയ യോഗത്തിൽ ഹൈസ്കൂൾ, വി.എച്ച്.എസ്. സി.,പ്ലസ്-ടു വിദ്യാർത്ഥികൾ, ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി.സിമി ടിച്ചർ, പ്രധാന അധ്യാപിക ശ്രീമതി.റെബിന ടീച്ചർ,vhss പ്രിൻസിപ്പൽ പ്രസീത ടീച്ചർ, NSS പ്രോഗ്രാം ഓഫീസർമാരായ ബിനി ജോസഫ്, രജനി, M PTA പ്രസിഡന്റ്‌ അനുജ അനിൽകുമാർ എന്നിവരും ഗ്രാമപഞ്ചായത്ത് അംഗം ശ്രീ എ.പി. സുഭാഷ്,ഹെൽത്ത് ഇൻസ്പെകടർ ശ്യാമ, ആസുത്രണ സമതി ഉപാദ്ധ്യക്ഷൻ കെ.എസ്. രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.പരിസ്ഥിതി സംരഷിക്കേണ്ടത്തിന്റെ ആവശ്യകതയും, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ഇതോടൊപ്പം നടന്നു. “ഒരു തൈ നട്ടാൽ ഒരായിരം തണൽ ” എന്ന സന്ദേശം മുൻ നിർത്തി വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നടന്ന ഈ ക്യാമ്പയനിൽ തൈകളുടെ ഉല്പാദനം, കൈമാറ്റം, നടീൽ, പ്രവർത്തനങ്ങൾ പരിപാലനം, തുടർ സംരക്ഷണം, വളർച്ച വിലയിരുത്തൽ എന്നിവ ചിട്ടപ്പെടുത്തിയിട്ടുണ്ട്.വിദ്യാർത്ഥികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന തൈകൾ പഞ്ചായത്തിന് കൈമാറി.