പ്രീ സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു.

കാഞ്ഞിരമറ്റം:- ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾക്ക് പ്രീ സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. 5-ാം വാർഡിൽ

61-ാം നമ്പർ അങ്കണവാടിയിലെ കിറ്റുവിതരണം ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ നിർവ്വഹിച്ചു. അങ്കണവാടി ഉദ്യോഗസ്ഥ എം.എസ്. രജനി ഏറ്റുവാങ്ങി. അടുക്കളയുപകരണങ്ങളും, കുട്ടികൾക്കായുള്ള വിവിധ കളിക്കോപ്പുകളുമടങ്ങുന്നതാണ് പ്രീ സ്കൂൾകിറ്റ് .

മരീറ്റ ബിജു, റജീന ഷാജി, സെബിയ കൈതക്കാട്ട്, അൻസീന വി.എ, ജസീന ഷിജാസ് തുടങ്ങിയവർ സംബന്ധിച്ചു.