പ്രൗഢോജ്വലമായ നബിദിന റാലി.

 

കാഞ്ഞിരമറ്റം: പള്ളിയാംതടം മുഹിയുദ്ദീൻ മഹൽ ജമാഅത്തിന്റെ നേതൃത്വത്തിൽ മദ്രസ വിദ്യാർത്ഥികളെയും മഹൽ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ബഹുജന നബിദിന ഘോഷയാത്ര നടത്തി. ഘോഷയാത്രയിൽ ദഫ് മുട്ട് ,ഫ്ലവർ ഷോ എന്നിവയ്ക്ക് ചീഫ് ഇമാം സെയ്ദ് ബാഖവി നേതൃത്വം നൽകി. പള്ളിയങ്കണത്തിൽ രാവിലെ 7 മണിക്ക് സെക്രട്ടറി കെ എം ഷിജാസ് പതാക ഉയർത്തി മഹൽ അംഗങ്ങൾ പങ്കെടുത്ത യോഗത്തിന് പ്രസിഡൻറ് കെ എ നാസർ അധ്യക്ഷത വഹിച്ചു.