പ്ലാപ്പിള്ളി റസിഡൻസ് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികൾ തോട്ട സംസ്കൃത യുപി സ്കൂളിൽ വച്ച് നടന്നു. റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീ ജോർജ് പി.ജെ അധ്യക്ഷനായ ആഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. എഡ്രാക്ക് മേഖലാ പ്രസിഡണ്ട് ശ്രീ കെ എ മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ പന്ത്രണ്ടാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളായ ശ്രീമതി ഉഷ ബാലൻ ശ്രീമതി ആനന്ദം ശശി എന്നിവരെ ആദരിച്ചു. വിദ്യാഭ്യാസ കലാകായിക വിഭാഗങ്ങളിൽ മികവുപുലർത്തിയ വിദ്യാർഥികളെ അനുമോദിച്ചു. സെക്രട്ടറി ബിനോജ് കാലായിൽ , മുകുന്ദൻ കോനാട്ട്, യുഎസ് പരമേശ്വരൻ മാസ്റ്റർ, ശ്രീമതി ഷജീന സജി, ശ്രീമതി ഷീജ യു എസ്, ശ്രീ ബെന്നി വേഴപ്പറമ്പിൽ എന്നിവർ സംസാരിച്ചു. അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ശ്രീ സി കെ ഉണ്ണികൃഷ്ണൻ സമ്മാനവിതരണം നടത്തി