കാഞ്ഞിരമറ്റം പള്ളിമുക്കിൽ മദ്യപിച്ച ആൾ കാറോടിച്ചു വന്ന വാഹനം സ്കൂട്ടറിൽ ഇടിച്ച് അപകടം
കാഞ്ഞിരമറ്റം പള്ളിമുക്ക് ജംഗ്ഷനിൽ മദ്യപിച്ച് കാർ ഓടിച്ചു വന്ന വാഹനം എതിർ ദിശയിൽ വന്ന സ്കൂട്ടർ ഇടിച്ചു സ്കൂട്ടർ യാത്രികയ്ക്ക് പരിക്ക്. ഇന്ന് ഉച്ചയോടു കൂടിയാണ് അപകടം. ആമ്പല്ലൂർ ഭാഗത്തുനിന്നും കാഞ്ഞിരമറ്റം പള്ളി ഭാഗത്തേക്ക് മദ്യപിച്ച് അപകടാവസ്ഥയിൽ ഓടിച്ചു വന്ന കാർ വഴിയിൽ ഉണ്ടായിരുന്ന മറ്റു പല വാഹനങ്ങളിലും ഇടിക്കേണ്ട അവസ്ഥയിൽ അലക്ഷ്യമായി ആണ് ഡ്രൈവർ വാഹനം ഓടിച്ചത് . സ്കൂട്ടർ അടിച്ച ശേഷവും വാഹനം ഓടിച്ചു കൊണ്ടുപോകാൻ ഡ്രൈവർ ശ്രമിച്ചത് ജനങ്ങളെ പ്രക്ഷുബ്ധരാക്കി. തുടർന്ന് മുളന്തുരുത്തി പോലീസ് എത്തി മേൽ നടപടി സ്വീകരിച്ചു. സ്കൂട്ടർ യാത്രികയ്ക്ക് കാലിന് പരിക്കേറ്റതായി ലഭിക്കുന്ന വിവരം.