
തൃശൂര്‍: അതിരപ്പിള്ളി മലക്കപ്പാറയില്‍ നാലു വയസുകാരന് നേരെ പുലിയുടെ ആക്രമണം.
അടച്ചുറപ്പില്ലാത്ത തുണികൊണ്ട് മറച്ച ഷെഡ്ഡിലാണ് ഈ കുടുംബം കഴിഞ്ഞുവരുന്നത്.
വീരന്‍കുടി ഉന്നതിയിലാണ് സംഭവം നടന്നത്. വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.
ബേബി-രാധിക ദമ്പതികളുടെ മകന് രാഹുലിനെയാണ് പുലി ആക്രമിച്ചത്. സംഭവത്തിൽ കുട്ടിയുടെ തലയിലും കഴുത്തിലും പരിക്കേറ്റു. വനാതിര്‍ത്തിയോട് ചേര്‍ന്ന് തേയിലത്തോട്ടങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയിലെ വീട്ടിലാണ് പുലിയെത്തി കുട്ടിയെ ആക്രമിച്ചത്.
രാത്രി രണ്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. പുലി കുട്ടിയെ കടിച്ച് വലിച്ചുകൊണ്ടുപോകുകയായിരുന്നു.
കരച്ചിൽ കേട്ടുണർന്ന ബേബി കുട്ടിയെ പുലി കഴുത്തിൽ കടിച്ചെടുത്ത് ഓടിമറയുന്നതാണു കണ്ടത്. ഇതുകണ്ട് പിതാവ് നിലവിളിച്ചു കൊണ്ട് പിന്നാലെ കല്ലുമായി ഓടി. കാടിനകത്തേക്കു കടക്കുന്നതിനു തൊട്ടുമുൻപ് ബേബിക്ക് കുഞ്ഞിന്റെ കാലിൽ പിടികിട്ടി. അതേനിമിഷം, കയ്യിലിരുന്ന കല്ലുകൊണ്ടു പുലിയെ ആഞ്ഞിടിക്കുകയും ചെയ്തു. ഇതോടെ കുഞ്ഞിനെ ഉപേക്ഷിച്ചു പുലി കാട്ടിൽ മറഞ്ഞു.
തുടർന്ന് കുട്ടിയെ അവിടെത്തന്നെ ഉപേക്ഷിച്ച് പുലി മടങ്ങിയത്. കുട്ടി ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.