മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു.ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് ഒമ്പതാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഹാത്മാഗാന്ധി കുടുംബ സംഗമം ഡി.സി.സി.ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ് ഉൽഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് ജയിംസ് പുളിയാം പുള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ.ജോസഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ, ബ്ലോക്ക് സെക്രട്ടറി വൈക്കം നസീർ, ബൂത്ത് പ്രസിഡണ്ട് മുഹമ്മദ് കുട്ടി, തങ്കച്ചൻ കെ.ജെ ജയശ്രീപത്മാകരൻ എന്നിവർ സംസാരിച്ചു.