ആമ്പല്ലുർ മണ്ഡലം കോൺഗ്രസ് ഏഴ്, എട്ട് വാർഡുകളുടെ സംയുക്താഭിമുഖ്യത്തിൽ ചാലക്കപ്പാറയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.ഡി.സി.സി.സെക്രട്ടറിയും സംവാദകനുമായ രാജു.പി.നായർ ഉൽഘാടനം ചെയ്തു. എട്ടാം വാർഡ് പ്രസിഡണ്ട് എൻ.സി.വേണു അധ്യക്ഷത വഹിച്ച യോഗത്തിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ.ജോസഫ്, ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി, മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, കെ.എസ്.രാധാകൃഷ്ണൻ ,ബിനു പുത്തേ ത്ത് മ്യാലിൽ, വൈക്കം നസീർ, സൈബാ താജുദ്ദീൻ, ലീലാ ഗോപാലൻ, ജീവൽ ശ്രീ പിള്ള, ജലജ മണിയപ്പൻ, സാജൻ ഇ എസ്. അനു വർഗീസ്, ബിന്ദുസജീവ്, ജെസി ജോയി, സുനിതാ സണ്ണി, വി.പി.ഉണ്ണികൃഷ്ണൻ ‘ എന്നിവർ സംസാരിച്ചു.യോഗത്തിൽ പഴയകാല പ്രവർത്തകരെ ആദരിച്ചു.