മഹിളാ കോൺഗ്രസ് ആര്യാദേവി ടീച്ചറെ ആദരിച്ചു.അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി ആമ്പല്ലൂർ മണ്ഡലം മഹിളാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അരയൻ കാവ് എൽ.പി.സ്കൂൾ റിട്ട: ഹെഡ്മിസ്ട്രസും, 30 വർഷങ്ങൾക്കു മുമ്പ് വെള്ളൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തിയ ധീരവനിതയുമായ പുതുവാ മന ആര്യാദേവി ടീച്ചറെ ആദരിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ലീലാ ഗോപാലൻ ഷാൾ അണിയിച്ച് ചടങ്ങ് ഉൽഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനുവർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി, മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീപത്മാകരൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജലജ മണിയപ്പൻ, മെമ്പർ ജയന്തി റാവു, ഭാരവാഹികളായ തങ്കച്ചൻ കെ.ജെ. മോഹിനി രവി, ഭാരതി, ബിന്ദു അനിൽ ,ടീച്ചറുടെ കുടുംബാംഗങ്ങൾ എന്നിവർ സംബന്ധിച്ചു