മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തി ബയോബിൻ വിതരണം ചെയ്തു.

 

 

മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തി ബയോബിൻ വിതരണം ചെയ്തു.  ജോസഫ് പാട്ടത്തിലിന് ബയോ ബിൻ നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജയശ്രീ പത്മാകരൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം.എം.ബഷീർ, ബിനു പുത്തേ ത്ത് മ്യാലിൽ, ജലജ മണിയപ്പൻ, ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എസ്.രാധാകൃഷ്ണൻ, കില ഫാക്കൽറ്റി കെ.എ.മുകുന്ദൻ, മെമ്പർമാർ ,കുടുംബശ്രീ, ഹരിത കർമ്മ സേനാ ഭാരവാഹികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.