
എൽഡിഎഫിൻ്റെ സിറ്റിംഗ് സീറ്റുകളിലാണ് താമരകള്‍ മൂന്നും വിരിഞ്ഞത്.നേമത്ത് ശിവൻകുട്ടിയെ തോല്‍പ്പിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴക്കൂട്ടത്ത് കടകംപള്ളിയെ വീഴ്ത്തി വി.മുരളീധരൻ. ചാത്തന്നൂരില്‍ ബി.ബി.ഗോപകുമാർ.
ആറിടങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തും എത്തി.
പാലക്കാട്, മലമ്പുഴ, ആറ്റിങ്ങല്‍, കാസർകോട്, മഞ്ച്വേശരം, തിരുവല്ല മണ്ഡലങ്ങളില്‍ ആണിവ.
എക്സിറ്റ് പോളില്‍ ബിജെപിക്ക് 14 വരെ സീറ്റുകള്‍ പ്രവചിച്ചിരുന്നെങ്കിലും മൂന്ന് സീറ്റുകള്‍ തന്നെ ബിജെപിക്ക് വൻ നേട്ടമാണ്.
ട്വന്റി ട്വന്റിയും ബിഡിജെഎസും മങ്ങിപ്പോയത് എൻഡിഎക്ക് തിരിച്ചടിയായി. സ്വാധീന സീറ്റുകളില്‍ നിലംതൊട്ടില്ല. കൃസ്ത്യൻ ഔട്ട് റീച്ച് തിരുവല്ലയിലടക്കം നേട്ടമായെന്നാണ് വിലയിരുത്തല്‍. വോട്ട് ശതമാനം പ്രതീക്ഷിച്ച നിലയിലേക്ക് എത്തിയുമില്ല