യാത്രയയപ്പ് നൽകി.

കാഞ്ഞിരമറ്റം:-കീച്ചേരി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ നിന്നും ഉദയം പേരൂർ സി.എച്ച്.സിയിലേക്ക് സ്ഥലം മാറിപ്പോകുന്ന ജെ.പി.എച്ച്.എൻ മഞ്ജു കരുണാകരന് ആമ്പല്ലൂർ സബ് സെൻ്റെർ വിംഗ് ഹൃദ്യമായ യാത്രയയപ്പ് നൽകി.

ആമ്പല്ലൂർ ആരോഗ്യ സബ് സെൻ്റെറിൽ നടന്ന ചടങ്ങിൽ 16-ാംവാർഡ് മെമ്പർ ഹസീന ഷാമൽ അധ്യക്ഷത വഹിച്ചു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സമിതി ചെയർമാൻ എം.എം. ബഷീർ യോഗംഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യസമിതി ചെയർപേഴ്സൻ ജലജാമണിയപ്പൻ ഉപഹാരസമർപ്പണം നടത്തി. ആറാം വാർഡ് മെമ്പർ ഫാരിസ മുജീബ്, ജെ.എച്ച്-ഐ. എം. ആർ ബൈജു, ആശാ പ്രവർത്തകരായ വി .എസ് . സുനീറ, റസീന ഷാമൽ,സാജിദാജബ്ബാർ, മേരി കീച്ചേരി, ഷേർലി കാഞ്ഞിരമറ്റം, സാംസ്കാരിക പ്രവർത്തകൻ ബാബു, അംഗനവാടി അധ്യാപകരായ ലിനി സുധീർ,ബിന്ദു സുരേഷ്, മഞ്ജു കരുണാകരൻ എന്നിവർ സംസാരിച്ചു.