
യു.ഡി.എഫ് ആമ്പല്ലൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ അരയൻ കാവ് ഗ്രാൻ്റ് ഓഡിറ്റോറിയത്തിൽ നടന്നു. കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി.സെക്രട്ടറിമാരായ റീസ് പുത്തൻവീട്ടിൽ, വേണു മുളന്തുരുത്തി. ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി, യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ കെ.ആർ.ജയകുമാർ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ.ജോസഫ് ,മുസ്ലീം ലീഗ് ഭാരവാഹികളായ എം.എം.ബഷീർ, അബ്ദുൾ കരീം കേരളാ കോൺഗ്രസ് ഹൈപവർ കമ്മിറ്റിയംഗം കെ.എസ്.ചന്ദ്രമോഹനൻ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സൈബാ താജുദ്ദീൻ എന്നിവർ സംസാരിച്ചു.യോഗത്തിൽ 301 അംഗ ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു