യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കുക, ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരായി കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് കേരള സംസ്ഥാന യുവജന കമ്മീഷന്‍ കേരളത്തിലെ വിദ്യാര്‍ത്ഥി- യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വ്വകലാശാല,കോളേജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി എന്നിവരുടെ പങ്കാളിത്തത്തോടെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ജാഗ്രതാസഭ രൂപീകരിക്കുന്നു.
പ്രഥമ ജില്ലാതല യോഗം യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അധ്യക്ഷതയില്‍ ചൊവാഴ്ച്ച (2023 ഓഗസ്റ്റ് 22) ഉച്ചകഴിഞ്ഞ് 3 മുതല്‍ എറണാകുളം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കും.