…*🌳🌱🌳
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് സൗഹൃദ റസിഡൻസ് അസോസിയേഷൻ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസോസിയേഷൻ കുടുംബാംഗങ്ങൾക്ക് ഫല വൃക്ഷത്തൈകൾ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. റെജി മാത്യുവിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. എ എൻ ശശികുമാർ വൃക്ഷത്തൈകളുടെ വിതരണം മുതിർന്ന അംഗം ശ്രീ. രാജപ്പൻ പാറക്കാട്ടിലിനു നൽകി ഉദ്ഘാടനം ചെയ്തു. _സെക്രട്ടറി പ്രശാന്ത് പ്രഹ്ലാദ്, വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ടി ആർ ദിനേശൻ, ജോ. സെക്രട്ടറി സിജു എം ജോസ്, മിനി കൃഷ്ണൻകുട്ടി, കമ്മറ്റി അംഗങ്ങളായ നിഖിൽ മാത്യു, അനീഷ് കുറുപ്പ്, ഷിബി ബിജു, ഗീത രാജൻ എന്നിവർ പ്രസംഗിച്ചു…