വയനാടിന് ഒരു കൈത്താങ്ങായി അരയൻ കാവിലെ ഓട്ടോറിക്ഷ തൊഴിലാളികൾ
അരയൻകാവ് : വയനാടിനോരു_കൈത്താങ്ങ് വയനാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്ന ജനതയെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയത്തുന്നതിൻ്റെ ഭാഗമായി കേരള സർക്കാരിനോടോപ്പം അരയൻകാവിലെ ഓട്ടോ തൊഴിലാളി സുഹൃത്തുക്കളും. തങ്ങളുടെ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു.
എറണാകുളം ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ CITU കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ശ്രീ ഗോപാലകൃഷ്ണൻ ഫ്ലാഗോഫ് ചെയ്തു.
CPIM ആമ്പല്ലൂർ ലോക്കൽ സെക്രട്ടറി എം കെ സുരേന്ദ്രൻ ആമ്പല്ലൂർ ലോക്കൽ കമ്മറ്റി അംഗം എം പി നാസർ, കെ.ജി രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.