എറണാകുളം അങ്കമാലിഅതിരൂപതയുടെ കീഴിൽ തലയോലപ്പറമ്പിനു സമീപത്തുള്ള പ്രസാദഗിരി പള്ളിയിൽ വിശുദ്ധ കുർബാനക്കിടെ അഡ്മിനിസ്ട്രേറ്ററെ ചവിട്ടി നിലത്തിട്ട് വിമതർ.ബലിവസ്തുക്കളും തട്ടി നിലത്തിട്ടു.
പള്ളി വികാരിയും വിമത വിഭാഗം വൈദികനുമായ ഫാ. ജെറിൻ( മാർട്ടിൻ) പാലത്തിങ്കലിൻ്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് വിശ്വാസികൾ ആരോപിക്കുന്നു.
വിശുദ്ധ കുർബാനിക്കിടക്ക്, ചവിട്ടുകയും, കഴുത്തിനു പിടിച്ചു വലിക്കുകയും, കാലുകൊണ്ട് ചവിട്ടി താഴെക്കിടുകയും ചെയ്തു. വൈദികനെ ഗുരുതരമായി പരുക്കേൽപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്.
അതേസമയം ഫാ. തൊട്ടുപുറം ജോണിന്റെ നേതൃത്വത്തിൽ പള്ളിയിൽ അതിക്രമിച്ചു കയറി വികാരി ജെറിൻ പാലത്തിങ്കലിൻ്റെ കണ്ണിൽ പേപ്പർ സ്പ്രേ അടിച്ചു, കൊലപ്പെടുത്തുവാൻ ശ്രമിച്ചു എന്നുള്ള ആരോപണവുമായി വിമതരും രംഗത്തുണ്ട്. സങ്കർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തു വൻ പോലീസ് സന്നാഹവും എത്തിയിട്ടുണ്ട്