വല്ലാത്തൊരു ചെലവുചുരുക്കലായിപ്പോയി; വാടകയായി MVD നൽകിയത് വണ്ടിവിലയെക്കാൾ അധികം തുക


ഒരു ചാർജിങ്ങിൽ 120 കിലോമീറ്റർപോലും ഓടാത്ത വാടക ഇ-വാഹനങ്ങൾ   പെട്രോ  ളിങ്ങിനുചേർന്നതല്ലെന്ന റിപ്പോർട്ട് സർക്കാരും ശരിവെച്ചിരുന്നു.


 

വാഹനങ്ങളുടെ മൊത്തവിലയെക്കാൾ കൂടുതൽ തുക വാടകയായി നൽകി മോട്ടോർവാഹനവകുപ്പിന്റെ ‘ചെലവുചുരുക്കൽ’. സേഫ് കേരള പദ്ധതിക്കുവേണ്ടി 65 വാഹനങ്ങളാണ് വാടകയ്ക്കെടുത്തത്. 2023 സെപ്റ്റംബർവരെ വാടകയായി നൽകിയത് എട്ടുകോടിരൂപ. ഒന്നരക്കോടിരൂപ കുടിശ്ശികയുമുണ്ട്. രണ്ടുംകൂടി ചേർത്താൽ ഒരുവണ്ടിക്ക് ശരാശരി 14.5 ലക്ഷംരൂപ

 

വാഹനങ്ങൾ വാങ്ങിയിരുന്നെങ്കിൽ ഇത്രയും ചെലവുണ്ടാകുമായിരുന്നില്ല. നേട്ടം വാഹനം വാടകയ്ക്കുനൽകിയ സ്ഥാപനത്തിനാണ്. 2018-ൽ ഇ-വാഹന നയത്തിനൊപ്പമാണ് സർക്കാർ വകുപ്പുകൾ വൈദ്യുതവാഹനങ്ങൾക്ക് മുൻഗണന നൽകണമെന്ന നിബന്ധനയേർപ്പെടുത്തിയത്.

 

എന്നാൽ, ഉയർന്ന വാടകയും ഒറ്റ ചാർജിങ്ങിൽ ഓടുന്ന ദൂരക്കുറവും ചൂണ്ടിക്കാണിച്ച് പോലീസുൾപ്പെടെയുള്ള മറ്റുവകുപ്പുകൾ വാടക ഇ-വാഹനങ്ങൾ വേണ്ടെന്നുവെച്ചു. ദീർഘദൂരയാത്രകൾക്കും, തുടർച്ചയായ ഉപയോഗത്തിനും യോജിച്ചതല്ലെന്ന നിഗമനത്തിലാണ് മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഡീസൽ വാഹനങ്ങൾ വാങ്ങുന്നത്

വാഹന ചാർജിങ്ങിന് ഏറെസമയം വേണ്ടിവരുന്നതിനാൽ സേഫ് കേരള സ്ക‌്വാഡുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നില്ല. സ്വന്തമായി വാഹനങ്ങൾ വാങ്ങണമെന്ന നിർദേശം തള്ളിയാണ് മോട്ടോർവാഹനവകുപ്പ് വാടക വാഹനങ്ങളിലേക്കുനീങ്ങിയത്.

 

ഒരു ചാർജിങ്ങിൽ 120 കിലോമീറ്റർപോലും ഓടാത്ത വാടക ഇ-വാഹനങ്ങൾ പട്രോളിങ്ങിനുചേർന്നതല്ലെന്ന റിപ്പോർട്ട് സർക്കാരും ശരിവെച്ചിരുന്നു. വാഹനങ്ങൾക്ക് വൈദ്യുതി നൽകുന്നതിലും മോട്ടോർവാഹനവകുപ്പിന് അധികച്ചെലവുണ്ട്.

.